sreenarayana-
എസ്.എൻ.ഡി.പി യോഗം ചവറ ചെറുശ്ശേരികുളങ്ങര ശാഖയിൽ ശ്രീ നാരായണ ഗുരുദേവ ജയന്തിയോടനുബന്ധിച്ച് സംഘടിപ്പിച്ച പൊതു സമ്മേളനം ചവറ യൂണിയൻ സെക്രട്ടറി കാരയിൽ അനീഷ് ഉദ്ഘാടനം ചെയ്യുന്നു

ചവറ : എസ്.എൻ.ഡി.പി യോഗം ചവറ ചെറുശ്ശേരികുളങ്ങര ശാഖയിൽ ശ്രീ നാരായണ ഗുരുദേവ ജയന്തിയോടനുബന്ധിച്ച് സംഘടിപ്പിച്ച പൊതു സമ്മേളനം ചവറ യൂണിയൻ സെക്രട്ടറി കാരയിൽ അനീഷ് ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡന്റ്‌ വി.ചന്ദ്രൻ പുതുമന്ദിരം അദ്ധ്യക്ഷനായി. വിദ്യാഭ്യാസ അവാർഡ് വിതരണവും പഠനോപകരണ വിതരണവും യൂണിയൻ പ്രസിഡന്റ്‌ അരിനല്ലൂർ സഞ്ജയൻ നിർവഹിച്ചു. മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ കെ.ബാബു മുഖ്യ പ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത്‌ മെമ്പർ ജിജി രഞ്ജിത്ത്, ഗ്രാമ പഞ്ചായത്ത്‌ മെമ്പർ കെ.പ്രദീപ്, യൂണിയൻ കൗൺസിലർ മോഹൻ നിഖിലം,യൂത്ത് മൂവ്മെന്റ് യൂണിയൻ പ്രസിഡന്റ്‌ റോസ് ആനന്ദ്, വനിതാസംഘം യൂണിയൻ പ്രസിഡന്റ്‌ അംബിക രാജേന്ദ്രൻ, എസ്.എൻ.എൽ.പി സ്കൂൾ പ്രിൻസിപ്പൽ ശ്രീലക്ഷ്മി, ബാലചന്ദ്രൻ മംഗലത്ത്, എം.വല്ലഭദാസ് തുടങ്ങിയവർ സംസാരിച്ചു.