bank-
കേരള ബാങ്കിൽ വായ്പമേള നടത്തി.

കൊല്ലം: കേരള ബാങ്കിന്റെ കൊല്ലം ഏരിയായിലുള്ള എട്ട് ബ്രാഞ്ചുകൾ ചേർന്ന് വായ്പാമേള സംഘടിപ്പിച്ചു. കേരള ബാങ്ക് എക്സി. ഡയറക്ടർ അഡ്വ. ജി.ലാലു ഉദ്ഘാടനം ചെയ്തു. കേരളത്തിലെ എല്ലാ വിഭാഗം ജനങ്ങൾക്കും സാമ്പത്തിക അടിത്തറ ലക്ഷ്യമാക്കി വിവിധതരം വായ്പാ പദ്ധതികൾ കേരള ബാങ്ക് വിതരണം ചെയ്യുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. 6.35 കോടി രൂപ വിതരണം ചെയ്ത മേളയിൽ കേരള ബാങ്ക് തിരുവനന്തപുരം ജനറൽ മാനേജർ അനിൽകുമാർ, ഡി.ജി.എം പ്രദീപ്കുമാർ, എ.ജി.എം ടാലന്റ് കുമാർ, കൊല്ലം ഏരിയ മാനേജർ ഷീല എന്നിവർ പങ്കെടുത്തു.