കൊട്ടാരക്കര: കലയപുരം ആശ്രയസങ്കേതത്തിലെ അന്തേവാസി അമ്മു (71) നിര്യാതയായി. 2023 ജനുവരിയിൽ ജില്ലാ കളക്ടറുടെയും ജില്ലാ സാമൂഹ്യനീതി ഓഫീസറുടെയും നേതൃത്വത്തിൽ ഇഞ്ചവിള സർക്കാർ വൃദ്ധ സദനത്തിൽ നിന്ന് ഏറ്റെടുത്ത ഒൻപതുപേരിൽ ഒരാളായിരുന്നു അമ്മു. മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിൽ. വിവരം ലഭിക്കുന്നവർ കലയപുരം ജോസ്, സെക്രട്ടറി, ആശ്രയ കലയപുരം എന്ന വിലാസത്തിൽ അറിയിക്കണം. ഫോൺ: 9447798963.