അരിനല്ലൂർ : കോവൂർ മാമച്ചൻകാവ് ശ്രീ മഹാദേവർ ക്ഷേത്രത്തിൽ 22-ാം ഭാഗവത സപ്താഹജ്ഞാനയജ്ഞം
ഇന്ന് മുതൽ 30 വരെ നടക്കും. താഴൂർ ജയൻ യജ്ഞാചാര്യനാകും. എല്ലാ ദിവസവും ഉച്ചയ്ക്ക് 1ന് അന്നദാനം. ഇന്ന് രാവിലെ 5ന് ഹരിനാമകീർത്തനം,
വിഷ്ണുസഹസ്രനാമജപം, 6.45 ന് ആചാര്യവരണം, 7.15ന് ഭാഗവതപാരായണം,
വൈകിട്ട് 7ന് ക്ഷേത്രത്തിൽ ദീപാരാധന, യജ്ഞശാലയിൽ പ്രഭാഷണം ഭജന, ദീപാരാധന. നാളെ 10.30ന് നരസിംഹാവതാരം (വിശേഷാൽ പൂജ), ഉച്ചയ്ക്ക് 12ന് : ആചാര്യ പ്രഭാഷണം,
2ന് ഭാഗവതപാരായണം തുടർച്ച. 26ന് 11ന് ശ്രീകൃഷ്ണാവതാരം (വിശേഷാൽ പൂജ), ഉച്ചയ്ക്ക് 12ന് ആചാര്യ പ്രഭാഷണം
2ന് ഭാഗവതപാരായണം തുടർച്ച, വൈകിട്ട് 6.30 ന് ക്ഷേത്രത്തിൽ ദീപാരാധന. 27ന് 11ന്
ഗോവിന്ദപട്ടാഭിഷേകം (വിശേഷാൽ പൂജ), ഉച്ചയ്ക്ക് 12ന് ആചാര്യ പ്രഭാഷണം. 28ന് 11ന്
രുക്മിണി സ്വയംവരം (വിശേഷാൽ പൂജ). 29ന് കുചേല സദ്ഗതി (വിശേഷാൽ പൂജ). 30ന് 11ന് ശ്രീകൃഷ്ണ സ്വധാമപ്രാപ്തി (വിശേഷാൽ പൂജ) 2ന് ഭാഗവത സംഗ്രഹപാരായണം തുടർച്ച.