എഴുകോൺ : അമ്പലത്തുംകാല സെന്റ് ജോർജ് സ്കൂളിലെ എക്കോ ക്ലബ് കർഷകദിനം ആചരിച്ചു. കാർഷികോപകരണങ്ങൾ, ഓണസാമഗ്രികൾ, കുട്ടികൾ അവരുടെ വീടുകളിൽ വിളയിച്ച കാർഷികവിളകൾ എന്നിവയുടെ പ്രദർശനവും നടന്നു. കർഷകരുടെ വേഷമണിഞ്ഞും നാടൻ പാട്ടുകൾ പാടിയും കുട്ടികൾ ശ്രദ്ധേയമായി. പ്രദർശനത്തിനുശേഷം കാർഷികവിളകൾ അഗതി മന്ദിരത്തിലെ അന്തേവാസികൾക്ക് നൽകി. നെടുവത്തൂർ ഗ്രാമപഞ്ചായത്ത് കൃഷി ഓഫീസർ സാജൻ തോമസ് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ വി.ജെ.മഞ്ജു, പി.ടി.എ എക്സിക്യുട്ടീവ് അംഗം ജി.സഞ്ജീവൻ, മാനേജർ ഫാ.വർഗീസ് കരിമ്പാലിൽ തുടങ്ങിയവർ സംസാരിച്ചു.