കൊല്ലം: അഹമ്മദാബാദിൽ നടക്കുന്ന റിലയൻസ് മെൻസ് അണ്ടർ -19 ഓൾ ഇന്ത്യ ഇൻവിറ്റേഷൻ ലീഗ് ആൻഡ് നോക്ക് ഔട്ട് ടൂർണമെന്റിലേക്കുള്ള കേരള ടീമിലേക്ക് പള്ളിമുക്ക് വടക്കേവിള വീട്ടിൽ ഷഫാൻ ഫയാസിന് (18) സെലക്ഷൻ ലഭിച്ചു. ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്റെ നേതൃത്വത്തിൽ സെപ്തംബർ 11 വരെയാണ് ടൂർണമെന്റ്. ജില്ലാ ക്രിക്കറ്റ് അസോസിയേഷനിലെ അണ്ടർ 19 താരമാണ് ഷഫാൻ. കഴിഞ്ഞ മേയ് 3ന് തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടന്ന ഇന്റർ ഡിസ്ട്രിക് അണ്ടർ 19 ടൂർണമെന്റിൽ 163 റൺസും വയനാട് നടന്ന കെ.സി.എ അണ്ടർ 19 ഇന്റർസോൺ മാച്ചിൽ 122 റൺസും നേടിയിരുന്നു. സെഞ്ച്വറി നേടിയത്തിന്റെ അടിസ്ഥാനത്തിലാണ് കെ.സി.എ അണ്ടർ 19 സംസ്ഥാന ക്യാമ്പിലേക്ക് സെലക്ഷൻ ലഭിച്ചിരുന്നു. തുടർന്നാണ് കേരള ടീമിലേക്ക് സെലക്ഷൻ കിട്ടിയത്. കൊല്ലം വെസ്റ്റ് ഇൻസ്പെക്ടർ ആർ.ഫയാസിന്റെയും ഷൈമയുടെയും മകനാണ് ഷഫാൻ.