പടിഞ്ഞാറേ കല്ലട: കോതപുരം മലയിൽ മുകളിൽ ശ്രീ പെരിയ ദേവർ ക്ഷേത്രത്തിൽ നടന്നുവരുന്ന പ്രഥമ മഹാശിവപുരാണയജ്ഞം നാളെ സമാപിക്കും. യജ്ഞാചാര്യൻ ഭാഗവത ശ്രേഷ്ഠ കൈനകരി രമേശന്റെ മുഖ്യകാർമ്മികത്വത്തിൽ നടക്കുന്ന യജ്ഞം നാളെ ഉച്ചയ്ക്ക് കല്ലടയാറ്റിലെ കണ്ണങ്കാട്ട് കടവിൽ നടക്കുന്ന ശിവലിംഗനിമജ്ജന ഘോഷയാത്രയോടുകൂടി സമാപിക്കും. കഴിഞ്ഞ എട്ട് ദിവസങ്ങളിലായി ക്ഷേത്രസന്നിധിയിൽ നടന്ന ശിവപുരാണ യജ്ഞത്തിൽ അഭൂത പൂർവമായ ഭക്തജന തിരക്കാണ് അനുഭവപ്പെട്ടത്. കല്ലടയാറിന്റെ തീരത്ത് മലയിൽ മുകളിൽ കുന്നിന്റെ നെറുകയിൽ കിഴക്ക് ദർശനത്തിൽ മേൽക്കൂരയില്ലാത്ത മലയിൽ മുകളിൽ ക്ഷേത്രം.