പടിഞ്ഞാറെകല്ലട: കല്ലടയാറ്റിലെ ജങ്കാർ സർവീസ് നിലച്ചിട്ട് മാസങ്ങളായി. കല്ലടയാറ്റിൽ പടിഞ്ഞാറെ കല്ലട, മൺട്രോത്തുരുത്ത് ഗ്രാമ പഞ്ചായത്തുകളെ തമ്മിൽബന്ധിപ്പിച്ചുകൊണ്ടുള്ള ജങ്കാർ സർവീസ് ആയതിനാൽ രണ്ട് കരകളിലേയും ആളുകൾ യാത്രാദുരിതം അനുഭവിക്കുകയാണിപ്പോൾ.
അഷ്ടമുടിക്കായലിൽ പെരുമൺ പേഴും തുരുത്ത് കടവുകളെയും കല്ലടയാറ്റിൽ മൺട്രോതുരുത്ത് പടി.കല്ലട പഞ്ചായത്തുകളെയും തമ്മിൽ ബന്ധിപ്പിച്ചുകൊണ്ടുള്ള പനയം ഗ്രാമപഞ്ചായത്തിന്റെ ഉത്തരവാദിത്വത്തിൽ കഴിഞ്ഞദിവസം മുതൽ പെരു മണിൽ ജങ്കാർ സർവീസ് പുനരാരംഭിച്ചു. കല്ലടയാറ്റിൽ കണ്ണങ്കാട്ട് റെയിൽവേ പാലത്തിന് സമീപം ഉണ്ടായിരുന്ന ജങ്കാർ സുരക്ഷാ കാരണങ്ങളാൽ ആണ് നിറുത്തിവെച്ചത്. ജങ്കാർ സർവീസ് എത്രയും വേഗംപുനരാരംഭിക്കുവാൻ പടിഞ്ഞാറെ കല്ലട, മൺട്രോത്തുരുത്ത് ഗ്രാമപഞ്ചായത്ത് അധികൃതർ സത്വര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.