കൊല്ലം: ആശ്രാമം വൈദ്യശാല ജംഗ്‌ഷനിലെ 65-ാമത് ഓണാഘോഷ പരിപാടികൾ സെപ്തംബർ 14 ന് ആരംഭിച്ച് 19ന് സമാപിക്കും.14ന് സാംസ്‌കാരിക ഘോഷയാത്ര ദിയ ഗ്രൂപ്പ് എം.ഡി ഡോ. എം. അഹിനസ് ഉദ്‌ഘാടനം ചെയ്യും. എസ്.എൻ ട്രസ്‌റ്ര് ബോ‌‌ർ‌ഡ് മെമ്പർ മഹിമ അശോകൻ ഫ്ലാഗ് ഒഫ് ചെയ്യും. 15ന് കലാ, കായിക മത്സരങ്ങൾ, സിനിമാറ്റിക് ഡാൻസ് മത്സരം. 16 ന് കരോക്കെ ഗാനമത്സരം, നൃത്തസന്ധ്യ.17ന് കോഴിക്കോട് സങ്കീർത്തനയുടെ നാടകം ചിറക്.18 ന് ഓപ്പൺ ക്വിസ്,നാഗർകോവിൽ നൈറ്റ് ബേർഡ്‌സിന്റെ ഗാനമേള.19ന് വടംവലി മത്സരവും സാംസ്‌കാരിക സമ്മേളനവും. സമ്മാനദാനവും.മുൻ മേയർ ഹണി ബഞ്ചമിൻ ഉദ്‌ഘാടനം ചെയ്യും. വി. ഉദയകുമാർ അദ്ധ്യക്ഷനാകും. ഡോ. അഹിനാസ്, ആർ.പി ബാങ്കേഴ്‌സ് എം.ഡി ആർ. പ്രകാശൻ പിള്ള എന്നിവർ സമ്മാനദാനം നിർവഹിക്കും. കൗൺസിലർ ടി.ആർ. അഭിലാഷ്, മഹിമ അശോകൻ എന്നിവർ സംസാരിക്കും.സന്തോഷ് വി.നായർ സ്വാഗതവും പി.എൽ. സജൻ നന്ദിയും പറയും. രാത്രി ആലപ്പുഴ ഇപ്റ്റയുടെ നാടൻ പാട്ടും നാട്ടരങ്ങും.