തൊടിയൂർ: പൊതുമരാമത്ത് റോഡുകൾ തകർന്നതിന് എം.എൽ.എയ്ക്കെതിരയല്ല, മറിച്ച്
പൊതുമരാമത്ത് വകുപ്പ് മന്ത്രിക്കെതിരെയാണ് സമരം നടത്തേണ്ടതെന്ന്
കെ.പി.സി.സി സെക്രട്ടറി തൊടിയൂർ രാമചന്ദ്രൻ പറഞ്ഞു.റോഡ് തകർന്നതിൽ പ്രതിഷേധിച്ച് സി.ആർ.മഹേഷ് എം.എൽ.എയ്ക്കെതിരെ എൽ.ഡി.എഫ് നടത്തിയ സമരത്തിന്റെ പശ്ചാത്തലത്തിൽ
കോൺഗ്രസ് കല്ലേലിഭാഗം മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ.സുന്ദരേശൻ അദ്ധ്യക്ഷനായി. എൻ.രമണൻ, പുതുക്കാട്ട് ശ്രീകുമാർ ,എ.എ.അസീസ് ,നസീം ബീവി,
കല്ലേലിഭാഗം ബാബു, സോമൻപിള്ള, സുനിൽ കുമാർ, ഇന്ദ്രൻ ,ജഗദമ്മ , കെ.വാസു എന്നിവർ സംസാരിച്ചു.