കൊല്ലം: ചെറുകിട വ്യവസായ സംരഭങ്ങൾ തുടങ്ങാൻ ആഗ്രഹിക്കുന്നവർക്കായി കൊട്ടാരക്കര കില സി.എസ്.ഇ.ഡിയുടെ ആഭിമുഖ്യത്തിൽ എന്റർപ്രണർഷിപ്പ് ഡെവലപ്പ്മെന്റ് പ്രോഗ്രാം സംഘടിപ്പിക്കുന്നു. 29 മുതൽ 31 വരെ കൊട്ടാരക്കര കില ട്രെയിനിംഗ് സെന്ററിലാണ് പരിശീലനം.
ആശയരൂപീകരണം, ഉൽപന്ന നിർമ്മാണം, നൂറിലധികം ലാഭകരമായ ബിസിനസ് പ്രോജക്ടുകൾ, ലൈസൻസ്, ലോൺ, ഡിജിറ്റൽ മാർക്കറ്റിംഗ് എന്നിവ പരിശീലനത്തിൽ ഉൾപ്പെടും. ചെറുകിട വ്യവസായ യൂണിറ്റുകൾ തുടങ്ങാൻ തയ്യാറെടുക്കുന്നവർ, വ്യവസായ വകുപ്പ്, ഗ്രാമ ബ്ലോക്ക് മുനിസിപ്പാലിറ്റി കുടുംബശ്രീ സംരഭക ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളവർ തുടങ്ങി സ്ത്രീകൾക്കും പുരുഷൻമാർക്കും അപേക്ഷിക്കാം. 26നകം രജിസ്റ്റർ ചെയ്യണം. ഫോൺ: 8590108078.