തൊടിയൂർ: കരുനാഗപ്പള്ളി ലോർഡ്‌സ് പബ്ലിക് സ്കൂൾ മാനേജ്മെന്റ്, അദ്ധ്യാപകർ, അനദ്ധ്യാപകർ, വിദ്യാർത്ഥികൾ തുടങ്ങിയവർ ചേർന്ന് വയനാടിന്റെ അതിജീവനത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സമാഹരിച്ച 5 ലക്ഷം രൂപയുടെ ചെക്ക് എൻ.ഇ.സി.എസ് ചെയർമാൻ ഡോ.എം.ശിവസുതൽ
ജില്ലാ കളക്ടർ എൻ.ദേവിദാസിന് കൈമാറി. എൻ.ഇ.സി.എസ് ചെയർമാന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പൽ ഡോ.സുഷമ മോഹൻ സ്വാഗതം പറഞ്ഞു. ഡെപ്യുട്ടി കളക്ടർ ജയശ്രീ, കരുനാഗപ്പള്ളി തഹസീൽദാർ കെ.ജി.മോഹൻ എന്നിവർ സംസാരിച്ചു.
എൻ.ഇ.സി.എസ് അംഗങ്ങളായ പി.കെ.റെജി, എൻ.ആനന്ദൻ, കെ.ഹരികുമാർ, പി.ടി.എ പ്രസിഡന്റ് രാജേഷ്‌കുമാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. സ്കൂൾ വിദ്യാർത്ഥിനി കെസിയ ജെ.ഡാനിയേൽ നന്ദി പറഞ്ഞു.