കൊല്ലം : നന്മയോണത്തിന്റെ സന്തോഷങ്ങളും പ്രതീക്ഷകളും പങ്കുവച്ചുകൊണ്ടുള്ള 'ഓണപ്പൂക്കൾ' ഓണപ്പാട്ട് പ്രകാശനം ചെയ്തു. കൊട്ടാരക്കര ബ്ളോക്ക് പഞ്ചായത്തങ്കണത്തിൽ നടന്ന ചടങ്ങിൽ മന്ത്രി കെ.എൻ.ബാലഗോപാൽ നഗരസഭ ചെയർമാൻ എസ്.ആർ.രമേശിന് കൈമാറിയായിരുന്ന പ്രകാശനം. ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.അഭിലാഷ്, എസ്.ബിജുരാജ്, അജീഷ് കൃഷ്ണ എന്നിവർ പങ്കെടുത്തു. കോട്ടാത്തല ശ്രീകുമാറിന്റെ വരികൾക്ക് ദിലീപ് ബാബു സംഗീതം നൽകി ആലപിച്ചു. എസ്.ബിജുരാജ് വീഡിയോ ചിത്രീകരണം നടത്തി.