vvv
എൻ.എസ്.എസിന്റെ നേതൃത്വത്തിൽ പട്ടാഴി ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ ആരംഭിച്ച ജില്ലാതല ദ്വിദിന ക്യാമ്പ് പട്ടാഴി പഞ്ചായത്ത് പ്രസിഡന്റ് കെ. അശോകൻ ഉദ്ഘാടനം ചെയ്യുന്നു.

പുനലൂർ: പൊതുവിദ്യാഭ്യാസ വകുപ്പ് ഹയർ സെക്കൻഡറി വൊക്കേഷണൽ വിഭാഗം നാഷണൽ സർവീസ് സ്കീം ദ്വിദിന റസിഡൻഷ്യൽ മിനി ക്യാമ്പിന് തുടക്കമായി. ക്യാമ്പിന്റെ ഭാഗമായി വയനാടിനോടൊപ്പം ചേർന്ന് വിവിധ പദ്ധതികളുടെ വിഭവങ്ങൾ ശേഖരിക്കും. ആയുർവേദ വകുപ്പുമായി ചേർന്ന് സുഗതം എന്ന സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് ക്യാമ്പിന്റെ ഭാഗമായി സ്ത്രീ പുരുഷ തുല്യത എന്ന വിഷയത്തെ അടിസ്ഥാനമാക്കി സിനിമകൾ, ജെൻഡർ പാർലമെൻറ് , പഠനങ്ങൾ,ചർച്ചകൾ എന്നിവ നടക്കും. അശരണരുടെ ആശാകേന്ദ്രങ്ങളായ .ജില്ലയിലെ വിവിധ അഗതിമന്ദിരങ്ങൾ നാഷണൽ സർവീസ് സ്കീം വോളണ്ടിയേഴ്സ് സന്ദർശിക്കുകയും അവരുമായി സംവദിക്കുകയും സഹായിക്കുകയും ചെയ്യും. ജില്ലയിലെ 47 എൻ.എസ്.എസ് യൂണിറ്റുകളിലെ വോളണ്ടിയേഴ്സിന് വേണ്ടി ക്യാമ്പുകൾ നടന്നു വരുന്നു. ജില്ലാതല ഉദ്ഘാടനം പട്ടാഴി ഗവ.വൊക്കേഷൻ ഹയർ സെക്കൻഡറി സ്കൂളിൽ പട്ടാഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. അശോകൻ നിർവഹിച്ചു . പി.ടി.എ പ്രസിഡന്റ് ജി.ഹരികൃഷ്ണൻ അദ്ധ്യക്ഷനായി. ജില്ലാ കോ-ഓഡിനേറ്റർ പി .എ.സജിമോൻ പ്രോജക്ട് അവതരണം നടത്തി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബെൻസി തോമസ്, ഗ്രാമപഞ്ചായത്ത് മെമ്പർ അനി മാത്യു, പ്രിൻസിപ്പൽ ജെ.വേണു, മനോജ്,പ്രോഗ്രാം ഓഫീസർ ഓമനക്കുട്ടൻ പിള്ള ഡോ.ആർ.അരുണിമ , ഡോ.ടി.ജി.ശ്രീജിത്ത് എന്നിവർ സംസാരിച്ചു.