ചാത്തന്നൂർ: ചാത്തന്നൂർ ഗവ. വൊക്കേഷണൽ ആൻഡ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥികൾ വയനാട് ദുരിതാശ്വാസത്തിനായി രണ്ടു ദിവസം കൊണ്ട് സമാഹരിച്ച അറുപതിനായിരം രൂപ സ്കൂളിൽ നടന്ന ചടങ്ങിൽ കൊല്ലം ജില്ലാ വിദ്യാഭ്യാസ ഓഫീസർ വി.ഷൈനി സ്കൂൾ പാർലമെന്റ് പ്രതിനിധികളിൽ നിന്ന് ഏറ്റുവാങ്ങി.
ജില്ലാ വിദ്യാഭ്യാസ ഓഫീസർ ജില്ലാ കളക്ടർക്ക് തുക കൈമാറും. ചടങ്ങിൽ പി.ടി.എ വൈസ് പ്രസിഡന്റ് ജി.ബിജു, എസ്.എം.സി വൈസ് ചെയർമാൻ എസ്.സേതുലാൽ, പ്രിൻസിപ്പൽ ഡി.പ്രമോദ് കുമാർ, ഹെഡ്മിസ്ട്രസ് സി.എസ്.സബീല ബീവി, വൊക്കേഷണൽ ഹയർ സെക്കൻഡറി പ്രിൻസിപ്പൽ എസ്.രാഖി, പി.പ്രദീപ്, എ.എൻ.ആസിഫ് ഖാൻ, എസ്.നിസാർ, ബി.വേണു, ലിജിൻ വിൽഫ്രഡ്, ആർ.ദീപ, എ.സുഷമ, സി.സുമാദേവി, മുഹമ്മദ് ബാസിം, എസ്.വി.അബുൽ, പി.മിനി, പ്രേം ശങ്കർ തുടങ്ങിയവർ സംസാരിച്ചു.