കൊല്ലം: കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്‌സ് യൂണിയൻ കടപ്പാക്കട യൂണിറ്റിലെ അംഗത്വ വിതരണ കൺവെൻഷനും പ്രതിഭാ സംഗമവും സംസ്ഥാന വൈസ്.പ്രസിഡന്റ് ജി. ചെല്ലപ്പൻ ആചാരി ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ആർ.വിദ്യാധരൻ അദ്ധ്യക്ഷനായി. സംസ്ഥാന കമ്മിറ്റിയംഗം കെ. സമ്പത്ത് കുമാർ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. യൂണിറ്റ് അംഗങ്ങളുടെ മക്കൾക്കും കൊച്ചു മക്കൾക്കുമുള്ള പ്രതിഭ പുരസ്കാരങ്ങൾ യോഗത്തിൽ വിതരണം ചെയ്തു. കൊല്ലം ടൗ ൺ ബ്ളോക്ക് കമ്മിറ്റി അംഗം കെ.എസ്. ജ്യോതി, ശക്തികുളങ്ങര യൂണിറ്റ് പ്രസിഡന്റ് കെ.ഓമനക്കുട്ടൻ, ജോ. സെക്രട്ടറി ബി. ലോഹിതദാസൻ എന്നിവർ സംസാരിച്ചു. കടപ്പാക്കട യൂണിറ്റ് സെക്രട്ടറി എൻ.പി. ജവഹർ സ്വാഗതവും ട്രഷറർ കെ. നന്ദകുമാർ നന്ദിയും പറഞ്ഞു.