കൊല്ലം: മദ്റസ വിദ്യാഭ്യാസം രാജ്യ നന്മക്കും അപഗ്രഥനത്തിനും നൽകുന്ന സംഭാവന അമൂല്യമാണെന്നും അതിനാൽ മതവിദ്യാഭ്യാസം സനാതന സന്ദേശങ്ങൾ നിലനിറുത്താൻ അനിവാര്യമാണെന്നും എസ്.എം.എ ജില്ലാ എക്സിക്യുട്ടീവ് ക്യാമ്പ് അഭിപ്രായപ്പെട്ടു. കേരള മുസ്‌ളിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് ഡോ.എൻ.ഇല്യാസ്കുട്ടി ഉദ്ഘാടനം ചെയ്തു.
കരിക്കോട് ഖാദിസിയ്യ സ്റ്റുഡന്റ്സ് സെന്ററിൽ നടന്ന ക്യാമ്പിൽ നിയാസ് അഹമ്മദ് പതാക ഉയർത്തി. സയ്യിദ് അബ്ദുൽ റഹ്മാൻ ബാഫഖി അദ്ധ്യക്ഷനായി. സുന്നി മാനേജ്മെന്റ് അസോസിയേഷൻ സ്റ്റേറ്റ് സെക്രട്ടറി മുഹമ്മദലി സഖാഫി വള്ളിയാട് 2024 - 2027കർമ്മ പദ്ധതി അവതരിപ്പിച്ചു. സംഘാടനം എന്ന പദ്ധതി സിദ്ദിഖ് മിസ്ബാഹി വിശദീകരിച്ചു. ജില്ലാ ജനറൽ സെക്രട്ടറി ഷിഹാബ് ക്ലാപ്പന സ്വാഗതം പറഞ്ഞു താഹിർ ഹാജി, ഷെമീർസാർ, ശരീഫ് മദനി, മുഈനുദ്ദീൻ തട്ടാമല, കിളികൊല്ലൂർ വാഹിദ്, ഇസ്മയിൽ മുസ്‌ലിയാർ പുനലൂർ,
അഞ്ചൽ നിസാമുദ്ദീൻ മുസലിയാർ, അബ്ദുൽ സമദ് മുസലിയാർ കുളപ്പാടം, ഹാഫിള് സ്വാദിഖ് മിസ്ബാഹി മഹമൂദ്,സക്കീർ കയ്യാലക്കൽ, അയ്യൂബ് ഖാൻ മഹ്ളരി, അനസ് സഖാഫി, മുജീബ് സഖാഫി, താഹ ഞാറക്കൽ എന്നിവർ സംസാരിച്ചു. ജില്ലാ സുന്നി വിദ്യാഭ്യാസ ബോർഡ് അദ്ധ്യാപക- മാനേജ്മെന്റ് പ്രതിനിധികൾ പങ്കെടുത്തു.