ചവറ: ഐക്യ മലയാള പ്രസ്ഥാനം ചവറ മണ്ഡലം കമ്മിറ്റി സബ് ജില്ലാ തലത്തിൽ സ്കൂൾ കുട്ടികൾക്കായി ശങ്കരമംഗലം ഗേൾസ് ഹൈസ്കൂളിൽ പകർത്തിയെഴുത്ത് മത്സരം സംഘടിപ്പിച്ചു. സബ് ജില്ലയിലെ 8 സ്കൂളുകളിൽ നടന്ന മത്സരങ്ങളിലെ വിജയികളാണ് അവസാന മത്സരത്തിൽ പങ്കെടുത്തത്. മത്സരത്തിൽ ഒന്നാം സ്ഥാനം തെക്കുംഭാഗം ഗവ.യു.പി.എസിലെ എൻ.നിരഞ്ജനയും രണ്ടാം സ്ഥാനം പൻമന ചിറ്റൂർ യു. പി.എസിലെ നിദാ ഫാത്തിമയും കരസ്ഥമാക്കി. തുടർന്ന് ചേർന്ന അനുമോദന യോഗത്തിൽ സംഘാടക സമിതി ചെയർമാൻ ജി.ജോൺസൺ അദ്ധ്യക്ഷനായി. മണ്ഡലം സെക്രട്ടറി ദിനേശ് വേണു സ്വാഗതം പറഞ്ഞു. ഡോ.സുജിത്ത് വിജയൻ പിള്ള എം.എൽ.എ ഉദ്ഘാടനം ചെയ്തു. യുവ എഴുത്തുകാരൻ വിമൽ റോയി ജില്ലാ പഞ്ചായത്ത് അംഗം സി.പി. സുധീഷ് കുമാർ, യുവ കവയിത്രി നജ ഹുസൈൻ, ഐക്യ മലയാള പ്രസ്ഥാനം ജില്ലാ സെക്രട്ടറി അനിൽ വാസുദേവ്, എ.ഇ.ഒ ടി. അനിത , കിഷോർ കൊച്ചയ്യം, സ്കൂൾ പ്രഫമാദ്ധ്യാപിക ശോഭ,കവിത വിജയകുമാർ എന്നിവർ സംസാരിച്ചു. മത്സരത്തിൽ പങ്കെടുത്ത മുഴുവൻ കുട്ടികൾക്കും പുസ്തകവും സർട്ടിഫിക്കറ്റും നല്കി.