പുനലൂർ : എസ്.എൻ.ഡി.പി യോഗം പുനലൂർ യൂണിയനിലെ 2733-ാം നമ്പർ നരിക്കൽ ശാഖയിൽ ഗുരുദേവജയന്തി ആഘോഷം നടന്നു. യൂണിയൻ കൗൺസിലർ എസ്.എബി പതാക ഉയർത്തിയതോടെ ആഘോഷ പരിപാടികൾക്ക് തുടക്കമായി. പ്രാർത്ഥന സമിതി യൂണിയൻ സെക്രട്ടറി പ്രീത സജീവ് ഗുരുേദവപ്രഭാഷണം നടത്തി.പൊതുസമ്മേളനം കരവാളൂർ പഞ്ചായത്ത് പ്രസിഡന്റും പ്രാർത്ഥന സമിതി യൂണിയൻ വൈസ് പ്രസിഡന്റുമായ ലതിക രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡന്റ് എസ്.ദിലീപ് അദ്ധ്യക്ഷനായി. ശാഖ വൈസ് പ്രസിഡന്റ് ആർ.രാധാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. പ്രാർത്ഥന സമിതി യൂണിയൻ പ്രസിഡന്റും പഞ്ചായത്ത് അംഗവുമായ ലതിക സുദർശനൻ,ശാഖ സെക്രട്ടറി അനിൽശിവദാസ് ,മുൻ ശാഖ ഭാരവാഹികളായ വി.ജയരാജൻ, ജി.മോഹനൻ, കെ.സോമരാജൻ, വനിതാസംഘം ശാഖ പ്രസിഡന്റ് ഗീത അനിൽ, വൈസ് പ്രസിഡന്റ് ശോഭ ദിവാകരൻ,സെക്രട്ടറി ഇന്ദു സുരേഷ്, മാത്ര സഹകരണ ബാങ്ക് ഡയറക്ടർ ശ്രീലത സുഗതൻ തുടങ്ങിയവർ സംസാരിച്ചു. യൂണിയൻ കൗൺസിലർ എസ്.എബി, അദ്ധ്യാപകൻ എസ്.സുനിൽ എന്നിവർ അവാർഡുകൾ വിതരണം ചെയ്തു.