photo
ലോക നാട്ടറിവ് ദിനത്തോടനുബന്ധിച്ച് ജോൺ എഫ് കെന്നഡി സ്കൂളിലെ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച നാട്ടിൻപുറത്തെ ഔഷധ സസ്യങ്ങൾ, ഇവയുടെ ഉപയോഗം, പഴയകാല വീട്ടുപകരണങ്ങൾ എന്നിവയുടെ പ്രദ‌ർശനം

കരുനാഗപ്പള്ളി: ലോക നാട്ടറിവ് ദിനത്തോടനുബന്ധിച്ച് ജോൺ എഫ്.കെന്നഡി സ്കൂളിലെ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ലോക നാട്ടറിവ് ദിനം ആഘോഷിച്ചു. ആഘോഷങ്ങളുടെ ഭാഗമായി കുട്ടികൾ നാട്ടറിവുകൾ, വാമൊഴികൾ, പഴഞ്ചൊല്ലുകൾ, ശൈലികൾ എന്നിവ ക്ലാസുകളിൽ അവതരിപ്പിക്കുകയും ചാർട്ടുകൾ തയ്യാറാക്കി സ്കൂളിൽ പ്രദർശിപ്പിക്കുകയും ചെയ്‌തു. നാട്ടിൻപുറത്തെ ഔഷധ സസ്യങ്ങൾ, ഇവയുടെ ഉപയോഗം, പഴയകാല വീട്ടുപകരണങ്ങൾ, പഴയകാല നാണയങ്ങൾ, നാടൻ ഭക്ഷണങ്ങളുടെ പ്രദർശനം എന്നിവ നടന്നു. മാനേജർ മായാ ശ്രീകുമാർ പരിപാടി ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ മുർഷിദ് ചിങ്ങോലിൽ, അഡ്മിനിസ്ട്രേറ്റീവ് അംഗങ്ങളായ ഗംഗാറാം കണ്ണമ്പള്ളിൽ, മീര സിറിൾ ,സുധീർ ഗുരുകുലം സയൻസ് ക്ലബ് കൺവീനർ പ്രവീണ അൻസർ ചിറ്റുമൂല, ഗോകുൽ, ജെയിസ്,ലക്ഷ്മി എന്നിവർ നേതൃത്വം നൽകി.