sajitha

കൊല്ലം: കുണ്ടറയിൽ നിയന്ത്രണം വിട്ട കാർ പോസ്റ്റിലിടിച്ചുണ്ടായ അപകടത്തിൽ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. ശൂരനാട് വടക്ക് തെക്കേമുറി സജിത മൻസിലിൽ സജിതയാണ് (60) മരിച്ചത്. ഇന്നലെ രാവിലെ 7ന് കാഞ്ഞിരകോട് അലിൻഡ് ഫാക്ടറിക്ക് സമീപമായിരുന്നു അപകടം.

മരിച്ച സജിതയ്ക്ക് ഡയാലിസിസ് ചെയ്യുന്നതിനായി സഹോദരൻ അബ്ദുൽ നിസാറിനൊപ്പം കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലേക്ക് പോകും വഴി കാർ നിയന്ത്രണം വിട്ട് വൈദ്യുതി തൂണിൽ ഇടിച്ച് മറിയുകയായിരുന്നു. നാട്ടുകാർ സജിതയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. സജിതയുടെ മകൻ അൻവർഷായാണ് കാർ ഓടിച്ചിരുന്നത്. ഇയാൾക്കും അബ്ദുൾ നിസാറിനും സാരമായി പരിക്കേറ്റു. കുണ്ടറ പൊലീസ് മേൽനടപടി സ്വീകരിച്ചു. മൃതദേഹം ശൂരനാട് മുസ്ലീം ജമാഅത്ത് കബർസ്ഥാനിൽ കബറടക്കി.