കരുനാഗപ്പള്ളി: അന്തർദേശീയ താരങ്ങൾ പങ്കെടുക്കുന്ന ഇന്റർനാഷണൽ ക്ലാസിക് ചെസ് മത്സരങ്ങൾക്ക് കരുനാഗപ്പള്ളിയിൽ തുടക്കമായി. 28ന് സമാപിക്കും. കരുനാഗപ്പള്ളി നഗരസഭയും ജില്ലാ ചെസ് അസോസിയേഷനും നൈറ്റ് ചെസ് അക്കാഡമിയും സംയുക്തമായാണ് മത്സരം സംഘടിപ്പിച്ചിരിക്കുന്നത്. നഗരസഭ ചെയർമാൻ കോട്ടയിൽ രാജുവും വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷൻ റജി ഫോട്ടോ പാർക്കും ചേർന്ന് ആദ്യ കരുക്കൾ നീക്കി മത്സരം ഉദ്ഘാടനം ചെയ്തു. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.വിജയകുമാർ മുഖ്യപ്രഭാഷണം നടത്തി. നഗരസഭ സ്ഥിരം സമിതി അദ്ധ്യക്ഷൻ പടിപ്പുര ലത്തീഫ്, ജില്ലാ ചെസ് അസോസിയേഷൻ സെക്രട്ടറി പി.ജി.ഉണ്ണിക്കൃഷ്ണൻ, അസോസിയേഷൻ ഭാരവാഹികളായ ദീപക് ശിവദാസ്, വി.കെ.സുനിൽ, എൻ.രാജേന്ദ്രൻ, ആർ.രജി തുടങ്ങിയവർ സംസാരിച്ചു. സമാപന സമ്മേളനത്തിൽ സമ്മാനങ്ങൾ വിതരണം ചെയ്യും.