photo

കരുനാഗപ്പള്ളി: റിട്ട. സുബേദാർ തേവലക്കര മൊട്ടക്കൽ പള്ളത്തേരിൽ വിവേകാനന്ദൻ (73) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചക്ക് 1ന്. കോൺഗ്രസ് തേവലക്കര സൗത്ത് മണ്ഡലം ട്രഷറർ, എസ്.എൻ.ഡി.പി യോഗം മൊട്ടക്കൽ 612-ാം ശാഖ പ്രസിഡന്റ്, തെക്കൻ ഗുരുവായൂർ ശ്രീകൃഷ്ണസ്വാമി ക്ഷേത്ര കമ്മിറ്റി അംഗം, എക്സ് സർവീസസ്‌ ലീഗ്‌ യൂണിറ്റ് വൈസ് പ്രസിഡന്റ്, തേവലക്കര അഗ്രി. സൊസൈറ്റി ക്യു1556 ലെ ഡയറക്ടർ ബോഡ് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: ലളിത ബായി. മക്കൾ: ബിന്ദുമോൻ (ബി.ആർ.സി, ചെങ്ങന്നൂർ), ബിനുമോൻ (ഫാർമസിസ്റ്റ്, ആരോഗ്യവകുപ്പ്). മരുമക്കൾ: രഞ്ജിത്ത് (എ.എം.വി.ഐ, ആലപ്പുഴ), അദീന (ഇറിഗേഷൻ വകുപ്പ്, കൊല്ലം).