പോരുവഴി: ചക്കുവള്ളി മിഴി ഗ്രന്ഥശാലയ്ക്ക് വേണ്ടി പുതിയതായി നിർമ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം നിയമസഭാ സ്പീക്കർ എ.എൻ.ഷംസീർ നിർവഹിച്ചു. സംഘാടക സമിതി ചെയർമാൻ അക്കരയിൽ ഹുസൈൻ അദ്ധ്യഷനായി. എ.പി.ജെ അബ്ദുൽ കലാം റഫറൻസ് ഹാൾ സമർപ്പണം, ലൈബ്രറി സമർപ്പണം, കമലാ സുരയ്യ സ്മാരക ഹാൾ സമർപ്പണം എന്നിവ മുൻ എം.പി കെ.സോമപ്രസാദ് നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ.പി.കെ.ഗോപൻ, സംസ്ഥാന ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.കെ.മധു, കാപക്സ് ചെയർമാൻ എം.ശിവശങ്കരപിള്ള, ജില്ലാ പഞ്ചായത്ത് അംഗം പി.ശ്യാമളയമ്മ , ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിനു മംഗലത്ത് ,സി.പി എം ഏരിയാ സെക്രട്ടറി പി.ബി.സതൃദേവൻ, താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ശശികുമാർ, വൈസ് പ്രസിഡന്റ് ബി.ബിനീഷ് തുടങ്ങിയവർ സംസാരിച്ചു. ഗ്രന്ഥശാലാ സെക്രട്ടറി സുൽഫി ഖാൻ റാവുത്തർ സ്വാഗതവും എം.നിസ്സാമുദ്ദീൻ നന്ദിയും പറഞ്ഞു. തുടർന്ന് നടന്ന പ്രതിഭാസംഗമം ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ. സുന്ദരേശൻ ഉദ്ഘടനം ചെയ്തു. മധുസാന്ദീപനി അദ്ധ്യക്ഷനായി.