കരുനാഗപ്പള്ളി: മേക്കേമുണ്ടപ്പള്ളിൽ ചക്കാലത്ത് കുടുംബസംഗമവും പ്രതിഭകളെ അനുമോദിക്കലും ചടങ്ങും സി.ആർ.മഹേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ ആർമിയിൽ നിന്ന് വിരമിച്ച കേണൽ ഷുക്കൂർ, പ്രശസ്ത ഷട്ടിൽ ബാഡ്മിന്റൺ കോച്ച് എ.നാസർ, മികച്ച കർഷകൻ ചക്കാലയിൽ സലിം എന്നിവരെയും വിവിധ പരീക്ഷകളിൽ ഉന്നതവിജയം കൈവരിച്ച 36 വിദ്യാർത്ഥികളെയും യോഗത്തിൽ അനുമോദിച്ചു. കുടുംബയോഗം പ്രസിഡന്റ് എം.മൈതീൻകുഞ്ഞ് അദ്ധ്യക്ഷനായി. മുനിസിപ്പൽ ചെയർമാൻ .കോട്ടയിൽ രാജു, എം.എസ്.താര,നാടിയംപറമ്പിൽ മുഹമ്മദാലി,കെ.കെ.ബഷീർ തുടങ്ങിയവർ സംസാരിച്ചു. നാടിയംപറമ്പിൽ എം.മൈതീൻകുഞ്ഞ് സ്വാഗതവും ഹാഷിർ റഹീം നന്ദിയും പറഞ്ഞു.