con
പട്ടികജാതി - പട്ടിക വർഗ, ഒ.ബി.സി കോ -ഓർഡിനേഷൻ കരുനാഗപ്പള്ളി നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഓച്ചിറയിൽ നടന്ന പ്രതിഷേധ സമരം കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ബി.എസ്. വിനോദ് ഉദ്ഘാടനം ചെയ്യുന്നു

ഓച്ചിറ: പട്ടികജാതി - പട്ടിക വർഗ, ഒ.ബി.സി കോ -ഓർഡിനേഷൻ കരുനാഗപ്പള്ളി നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഓച്ചിറയിൽ നടന്ന പ്രതിഷേധ സമരം കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ബി.എസ്. വിനോദ് ഉദ്ഘാടനം ചെയ്തു. പട്ടികജാതി പട്ടിക വർഗ്ഗ ലിസ്റ്റ് അട്ടിമറിയ്ക്കുന്ന സുപ്രീം കോടതി വിധി മറികടക്കാൻ കേന്ദ്രനിയമം പാസാക്കണമെന്നും സംവരണം തുടർന്നും നല്കുന്നതിനുള്ള നിയമ വ്യവസ്ഥ ഉണ്ടാകണമെന്നും അഭിപ്രായപ്പെട്ടു. ബാബു അമ്മ വീട് അദ്ധ്യക്ഷനായി. തൊടിയൂർ കുട്ടപ്പൻ മുഖ്യപ്രഭാഷണം നടത്തി. പി.സോമരാജൻ,
മൈതാനത്ത് വിജയൻ, ശശി മങ്കുഴി, ശങ്കരൻകുട്ടി, സരസ്വതി തുടങ്ങിയവർ സംസാരിച്ചു.