കൊല്ലം: ബി.ജെ.പി തൃക്കടവൂർ മണ്ഡലം മതിലിൽ ഡിവിഷനിൽ പൊതുജനങ്ങൾക്കായി 50 കസേര, മേശ, ടാർപ്പ, ട്യൂബ് ലൈറ്റ് എന്നിവയുടെ വിതരണ ഉദ്ഘാടനം ജില്ലാ പ്രസിഡന്റ് ബി.ബി.ഗോപകുമാർ നിർവഹിച്ചു. ഡിവിഷൻ കൺവീനർ ശിവരാമൻപിള്ള അദ്ധ്യക്ഷനായി. മണ്ഡലം പ്രസിഡന്റ് സാം രാജ്, സതീശൻ, സുലു ഗ്രഹരി പ്രേംകുമാർ എന്നിവർ സംസാരിച്ചു.