കൊല്ലം: റവന്യു ജില്ലാ സ്‌കൂൾ ഗെയിംസിന്റെ ഭാഗമായുള്ള ജില്ലാ റോളർ സ്‌കേറ്റിംഗ് ചാമ്പ്യൻ ഷിപ്പ് 28ന് കൊല്ലത്ത് നടക്കുമെന്ന് വിദ്യാഭ്യാസ ഉപഡയറക്ടർ കെ.ഐ.ലാൽ അറിയിച്ചു. രാവിലെ 6.30ന് റോഡ് റേസ് മത്സരങ്ങൾ റെയിൽവേ ഓവർ ബ്രിഡ്ജിനടുത്തുള്ള കൊച്ചുപിലാംമൂട് റോഡിലും തുടർന്ന് റിങ്ക് റേസ് മത്സരങ്ങളും നടത്തും. വിവിധ ഉപജില്ലാ റോളർ സ്‌കേറ്റിംഗ് മത്സരങ്ങളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടവർ 28ന് രാവിലെ 6ന് കൊച്ചുപിലാംമൂട് റോഡിൽ റിപ്പോർട്ട് ചെയ്യണമെന്ന് സ്പോർട്സ് ആൻഡ് ഗെയിംസ് റവന്യു ജില്ലാ സെക്രട്ടറി കെ.സജിലാൽ, ജില്ലാ റോളർ സ്‌കേറ്റിംഗ് അസോസിയേഷൻ സെക്രട്ടറി പി.ആർ.ബാലഗോപാൽ എന്നിവർ അറിയിച്ചു.