കൊല്ലം: ദേശീയ നേത്രദാന പക്ഷാചരണം ജില്ലാതല ഉദ്ഘാടനം കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ സി.ആർ.മഹേഷ് എം.എൽ.എ നിർവഹിച്ചു. പക്ഷാചരണത്തിന്റെ ഭാഗമായി മൊബൈൽ നേത്രവിഭാഗത്തിന്റെ ഭാഗമായി സൗജന്യ നേത്ര ചികിത്സാ ക്യാമ്പും സംഘടിപ്പിച്ചു.
കരുനാഗപ്പള്ളി നഗരസഭ ചെയർമാൻ കോട്ടയിൽ രാജു അദ്ധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ. പി.കെ.ഗോപൻ മുഖ്യപ്രഭാഷണം നടത്തി. ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. സാജൻ മാത്യൂസ് നേത്രദാന പക്ഷാചരണ സന്ദേശം നൽകി.
കൊല്ലം ജില്ലാ ആശുപത്രിയിലെ ഡോ. ജി.സുപ്രഭ വിഷയാവതരണം നടത്തി. കരുനാഗപ്പള്ളി താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. തോമസ് അൽഫോൺസ്, കരുനാഗപ്പള്ളി നഗരസഭ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഡോ. പി.മീന, മൊബൈൽ ഓഫ്താൽമിക് സർജൻ ഡോ. ലിഷ.ജെ.ദാസ്, ജില്ലാ എഡ്യുക്കേഷൻ മീഡിയ ഓഫീസർ ദിലീപ് ഖാൻ തുടങ്ങിയവർ സംസാരിച്ചു.