ചാത്തന്നൂർ: ചട്ടമ്പിസ്വാമിയുടെ 171-ാമത് ജന്മദിനാചരണം എൻ.എസ്.എസ് ചാത്തന്നൂർ താലൂക്ക് യൂണിയൻ പ്രസിഡന്റ് ചാത്തന്നൂർ മുരളി ഉദ്ഘാടനം ചെയ്തു. യൂണിയൻ വൈസ് പ്രസിഡന്റ് പരവൂർ മോഹൻദാസ്, സെക്രട്ടറി അനിൽകുമാർ, യൂണിയൻ ഭരണസമിതി അംഗങ്ങൾ, എൻ.എസ്.എസ് പ്രതിനിധി സഭാംഗങ്ങൾ, വനിത യൂണിയൻ ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.