photo
ചന്ദനത്തോപ്പ് ശ്രീ രാജരാജേശ്വരി തിരുവാതിര സംഘവും നാട്യമയൂരി നൃത്ത വിദ്യാലയവും സരിഗമ സ്കൂൾ ഓഫ് മ്യൂസിക്കും സംയുക്തമായി സംഘടിപ്പിക്കുന്ന ശ്രീകൃഷ്ണ ജയന്തി നൃത്ത സംഗീത വിസ്മയത്തിന്റെ ഫൈനൽ പരിശീലനം

കൊല്ലം: ശ്രീകൃഷ്ണ ജയന്തി ആഘോഷമാക്കാൻ വീട്ടമ്മമാരുടെ നൃത്ത സംഗീത വിസ്മയം. കൊല്ലം ചന്ദനത്തോപ്പ് ശ്രീ രാജരാജേശ്വരി തിരുവാതിര സംഘവും നാട്യമയൂരി നൃത്ത വിദ്യാലയവും സരിഗമ സ്കൂൾ ഒഫ് മ്യൂസിക്കും സംയുക്തമായിട്ടാണ് നൃത്ത സംഗീത വിരുന്നൊരുക്കുന്നത്. ചന്ദനത്തോപ്പ് ശ്രീകൃഷ്ണ സ്വാമീക്ഷേത്രത്തിലെ ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങളുടെ ഭാഗമായിട്ടാണ് പ്രദേശത്തുകാരായ വീട്ടമ്മമാരും യുവതികളും ചേർന്ന് നൃത്ത സംഗീത വിരുന്നൊരുക്കുന്നത്. സൂര്യാ വാഞ്ചുവിന്റെ നേതൃത്വത്തിൽ 25 പേരാണ് പങ്കാളികളാകുന്നത്. കഴിഞ്ഞ രണ്ടാഴ്ചയായി നടന്നുവരുന്ന പരിശീലനം ഇന്നലെ ഫൈനൽ റിഹേഴ്സൽ നടത്തി. തിരുവാതിര, കൈകൊട്ടിക്കളി, നാട്യ മയൂരി, സിംഗിൾ ഡാൻസ്, സംഗീത പരിപാടികൾ എന്നിവയെല്ലാം സമന്വയിപ്പിച്ചാണ് ശ്രീകൃഷ്ണ ജയന്തി ദിനം ആഘോഷമാക്കുക.