al
ക്ഷീര കർഷകനും,പവിത്രേശ്വരം എ.എം ഫാം ഹൗസ് ഉടമയുമായ എം.അരുൺ, ഫാമിലെ ഒരു ദിവസത്തെ പാൽ വയനാട്ടിലെ ദുരിത ബാധിതർക്ക് ഡിവൈഎഫ്ഐ നിർമ്മിച്ചു നൽകുന്ന വീടുകളുടെ നിർമ്മാണ ചെലവിലേക്ക് നൽകി ഡിവൈഎഫ്ഐ സംസ്ഥാന ട്രഷറർ എസ്.ആർ.അരുൺബാബു ഏറ്റുവാങ്ങുന്നു

പുത്തൂർ: വയനാട്ടിലെ ദുരിതബാധിതർക്ക് ഡി.വൈ.എഫ്.ഐ നിർമ്മിച്ചു നൽകുന്ന വീടുകളുടെ നിർമ്മാണച്ചെലവിലേക്ക് പണം സമാഹരിക്കുവാൻ ഡി.വൈ.എഫ്.ഐ പവിത്രേശ്വരം മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പവിത്രേശ്വരം എ.എം ഫാം ഹൗസിന്റെ സഹകരണത്തോടെ നാടൻ പശുവിൻ പാൽ ചലഞ്ച് നടത്തി. ഡി.വൈ.എഫ്.ഐയുടെ റീബിൽഡ് വയനാട് ക്യാമ്പയിനിലേക്ക് ക്ഷീര കർഷകനും പവിത്രേശ്വരം എ.എം ഫാം ഹൗസ് ഉടമയുമായ അരുൺ ഒരു ദിവസത്തെ പാൽ കൈമാറി. ഡി.വൈ.എഫ്.ഐ സംസ്ഥാന ട്രഷറർ എസ്.ആ‌ർ.അരുൺ ബാബു ഉദ്ഘാടനം ചെയ്തു. ഡി.വൈ.എഫ്.ഐ നെടുവത്തൂർ ബ്ലോക്ക് സെക്രട്ടറി അമീഷ് ബാബു ,പവിത്രേശ്വരം മേഖലാ സെക്രട്ടറി യു.ആർ.രജു, പ്രസിഡന്റ്‌ രാഹുൽ, ആര്യ.എം.ദേവ്, ടി.എസ്.അഷിത ,മഹാദേവൻ, അംജിത്,രാഹുൽ,ആദർശ് സുദർശനൻ, സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ. ജയൻ, വിനോദ്, രാജേഷ്, അരവിന്ദാക്ഷൻ എന്നിവർ പങ്കെടുത്തു ഡി.വൈ.എഫ്.ഐ പ്രവർത്തകർ തലേദിവസം ഓർഡർ എടുത്ത 250 ലിറ്റർ പാൽ പവിത്രേശ്വരത്തെ വിവിധ വീടുകളിൽ വിതരണം ചെയ്തു. പാൽ വിതരണത്തിനു ശേഷം ഇഷ്ടമുള്ള തുക വീട്ടുകാർക്ക് വഞ്ചിയിൽ നിക്ഷേപിക്കുന്ന തരത്തിലാണ് വിൽപ്പന സംഘടിപ്പിച്ചത്. ഫുട്ബാൾ ടൂർണമെന്റ്, ആക്രി ശേഖരണം, അലുവ ചലഞ്ച് തുടങ്ങിയ വ്യത്യസ്ത പരിപാടികളിലൂടെ ഡി.വൈ.എഫ്.ഐ പവിത്ര മേഖല കമ്മിറ്റി റീ ബിൽഡ് വയനാട് ക്യാമ്പയിനിലേക്ക് 1,50555 രൂപ ശേഖരിച്ചിരുന്നു.