arumurikkada
ആറുമുറിക്കട സെന്റ് മേരിസ് യാക്കോബായ സുറിയാനി കത്തീഡ്രലിലെ വി.എട്ടു നോമ്പിനോട് അനുബന്ധിച്ചുള്ള പെരുന്നാൾ കൊടിയേറ്റ് കുര്യാക്കോസ് മാർ ഈവാനിയോസ് മെത്രാപ്പൊലീത്ത നിർവഹിക്കുന്നു

കുണ്ടറ: ആറുമുറിക്കട സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലിൽ എട്ടുനോമ്പ് പെരുന്നാളിന് കൊടിയേറി. സെപ്തംബർ 1 മുതൽ 8 വരെയാണ് പെരുന്നാൾ.

ഇന്നലെ രാവിലെ 11ന് ക്നാനായ സഭ റാന്നി അതിഭദ്രാസനാധിപൻ കുര്യാക്കോസ് മാർ ഈവാനിയോസ് മെത്രാപ്പൊലീത്തയുടെ മുഖ്യ കാർമ്മികത്വത്തിലായിരുന്നു കൊടിയേറ്റ്.
വൈകിട്ട് 3ന് കൊടിമര ഘോഷയാത്രയും 6ന് സന്ധ്യാ നമസ്കാരവും നടന്നു.

പെരുന്നാൾ ദിവസങ്ങളിൽ രാവിലെ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയിലെ മെത്രാപ്പൊലീത്താമാരുടെയും വൈദികരുടെയും കാർമ്മികത്വത്തിൽ വിശുദ്ധ കുർബാന നടക്കും. വൈകിട്ട് 3 മുതൽ 6 വരെ സന്ധ്യാപ്രാർത്ഥന, ഗാനശുശ്രൂഷ, വചന പ്രഘോഷണം.

1ന് നടക്കുന്ന പൊതുസമ്മേളനത്തിൽ ഇടവകയുടെ ചാരിറ്റി ഫണ്ട് വിതരണവും 7ന് വൈകിട്ട് "വിശുദ്ധ സൂനോറോയും" വഹിച്ചുള്ള റാസയും നടക്കും. 8ന് രാവിലെ 7.15 ന് പ്രഭാത നമസ്കാരം, 8.15ന് ദയറാ പ്രസ്ഥാനങ്ങളുടെ അധിപനാആയ മാത്യൂസ് മാർ തീമോത്തിയോസ് മെത്രാപ്പൊലീത്തയുടെ മുഖ്യ കാർമ്മികത്വത്തിൽ വി. അഞ്ചിന്മേൽ കുർബ്ബാനയും 10.30ന് പ്രദിക്ഷണവും. തുടർന്ന് കൊടിയിറക്ക്.

പരിശുദ്ധ അമ്മയുടെ വിശുദ്ധ സൂനോറോ (ഇടക്കെട്ട്) പെരുന്നാൾ ദിവസങ്ങളിൽ ദർശനത്തിനായി പേടകത്തിൽ നിന്ന് പുറത്തെടുക്കും.