accident
ബൈക്ക് യാത്രക്കാരനെ രക്ഷപെടുത്താൻ ശ്രമിക്കുന്നതിനിടെ നിയന്ത്രണം വിട്ട കാർ വൈദ്യുതി പോസ്റ്റിൽ ഇടിച്ചുകയറിയപ്പോൾ

കൊല്ലം: തഴുത്തലയിൽ ബൈക്ക് യാത്രക്കാരനെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടെ നിയന്ത്രണം വിട്ട കാർ വൈദ്യുതി പോസ്റ്റിൽ ഇടിച്ചു. ആർക്കും പരിക്കില്ല. ഇന്നലെ വൈകിട്ട് 5.30നായിരുന്നു അപകടം. ഉമയനല്ലൂർ സ്വദേശി സുൾഫിയുടെ കാറാണ് അപകടത്തിൽ തകർന്നത്.

കണ്ണനല്ലൂർ ഭാഗത്ത് നിന്ന് കൊട്ടിയത്തേക്ക് വന്ന കാറിന് മുന്നിലേക്ക് അലക്ഷ്യമായി വന്ന ബൈക്ക് യാത്രക്കാരനെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടെയാണ് കാർ നിയന്ത്രണംവിട്ട് വൈദ്യുതി പോസ്റ്റിൽ ഇടിച്ചത്. അപകടത്തിൽ കാറിന്റെ മുൻഭാഗം പൂർണമായി തകർന്നു. അപകടത്തിൽ 11 കെ.വി ലൈൻകടന്നുപോകുന്ന പോസ്റ്റാണ് തകർന്നത്. വൈദ്യൂതി ബന്ധം നിലച്ചതിനാൽ അപകടം ഒഴിവായി. പ്രദേശത്ത് വൈദ്യുതി തടസമുണ്ടായി. കൊട്ടിയത്ത് നിന്ന് കെ.എസ്.ഇ.ബി ജീവനക്കാരെത്തി മേൽനടപടികൾ സ്വീകരിച്ചു. കൊട്ടിയം പൊലീസ് സ്ഥലത്തെത്തി.