അഞ്ചാലുംമൂട്: റോട്ടറി ഇന്റർ നാഷണൽ ഡിസ്ട്രിക്ട് 3211ലെ 2024-25 വർഷത്തെ പ്രധാന പദ്ധതിയായ "പ്ലാന്റ് എ ട്രീ" പദ്ധതിയിലൂടെ റോട്ടറി ക്ലബ് ഒഫ് അഞ്ചാലുംമൂടിന്റെയും മതിലിൽ യുവദീപ്തി ക്ലബിന്റെയും സംയുക്താഭിമുഖ്യത്തിൽ യുവദീപ്തി ക്ലബ് അങ്കണത്തിൽ ഫലവൃക്ഷത്തൈ വിതരണം നടത്തി. റോട്ടറി ഇന്റർനാഷണൽ അസി. ഗവർണർ ഡോ. ഷിബു രാജഗോപാൽ ഉദ്ഘാടനം ചെയ്തു. അഞ്ചാലുംമൂട് റോട്ടറി ക്ലബ് പ്രസിഡന്റ് ജോൺ വിയാനി, സെക്രട്ടറി അഡ്വ. സജീവ് ബാബു, യുവദീപ്തി ക്ലബ് ഭാരവാഹികളായ സന്തോഷ് കുമാർ, അനിൽ കുമാർ തുടങ്ങിയവർ പങ്കെടുത്തു.