കരുനാഗപ്പള്ളി: ശ്രീകൃഷ്ണണ ജയന്തി ആഘോഷിക്കാൻ കരുനാഗപ്പള്ളിയിൽ എല്ലാ ഒരുക്കങ്ങളും പൂർത്തിയായി. നഗരസഭയിലെ ശോഭാ യാത്രകൾ എളശ്ശേരി മഠം, നമ്പരുവികാല, ആൽത്തറ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, തുറയിൽ കുന്ന്, ആലുംകടവ്, പണിക്കർ കടവ്, നേടിയവിള ക്ഷേത്രം എന്നിവിടങ്ങളിൽ നിന്ന് ശോഭായാത്രകൾ താച്ചയിൽ ജംഗ്ഷനിൽ എത്തി പുല്ലം പ്ലാവിൽ ക്ഷേത്രം, കണ്ണമ്പള്ളി ക്ഷേത്രം, കരിമ്പാലിൽ എന്നിവിടങ്ങളിൽ നിന്നുള്ള ശോഭാ യാത്രകളുമായി സംഗമിച്ച് മരുതൂർ കുളങ്ങര വഴി കരുനാഗപ്പള്ളി മഹാദേവർ ക്ഷേത്രത്തിൽ സമാപിക്കും. ഇടക്കുളങ്ങര മഠത്തിൽ ക്ഷേത്രത്തിൽ നിന്ന് വേട്ടാക്കോട് ക്ഷേത്രം വഴി മുരുകാലയം ജംഗ്ഷനിലും അപ്പിച്ചേത്ത് ക്ഷേത്രം, പുത്തൻകുളത്തു നിന്നുള്ള ശോഭായാത്രയോട് ചേർന്ന് ഇടക്കുളങ്ങര ക്ഷേത്രത്തിൽ സമാപിക്കും. തൊടിയൂർ മണ്ഡലത്തിൽ കല്ല് കടവ്, മാരാരിത്തോട്ടം ക്ഷേത്രം, മുഴങ്ങോടി ,വേങ്ങര അംബേദ്കർ കോളനി എന്നിവിടങ്ങളിൽ നിന്നുള്ള ശോഭായാത്രകൾ കൊറ്റിനകാല ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ സമാപിക്കും. മാലുമ്മേൽ ബാലഗോകുലത്തിന്റെ ശോഭാ യാത്ര അംബിരേത്ത് ക്ഷേത്രത്തിൽ നിന്ന് ആരംഭിച്ച് മാലുമ്മേൽ ക്ഷേത്രത്തിൽ സമാപിക്കും. പാവുമ്പ ,തെക്കടുത്ത ഭദ്രകാളി ക്ഷേത്രം, തണ്ണീർക്കര ക്ഷേത്രം, അഴകിയ കാവ് ക്ഷേത്രം ശോഭാ യാത്രകൾ മണപ്പള്ളി വഴി പറമ്പത്ത് കുളങ്ങര ക്ഷേത്രത്തിൽ എത്തി, കോരമംഗലത്ത് കാവ് , ചിറക്കൽ ക്ഷേത്രം കാളിയൻ ചെന്ത ഭാഗത്തുനിന്നുള്ള ശോഭാ യാത്രകളുമായി പാലമൂട്ടിൽ സംഗമിച്ച് തൃപാവുമ്പ മഹാക്ഷേത്രത്തിൽ സമാപിക്കും. തഴവ ,വിളയിൽ ക്ഷേത്രം, പ്ലാവണ്ണൂർ ക്ഷേത്രം, വളാലിൽ ആൽത്തറ ഗണപതി ക്ഷേത്രം, പുലിമുഖത്ത് ശ്രീ ഭദ്രാ ഭഗവതി ക്ഷേത്രം, ചരക്കത്തിൽ ശ്രീ ഭഗവതി ക്ഷേത്രം , മാമ്പുഴ ക്ഷേത്രം, കുഴിക്കാല ക്ഷേത്രം, ഗുരു മന്ദിരം മൂപ്പൻ ചേരിയിൽ, ആൽത്തറമൂട് മുത്താരം ക്ഷേത്രം, തഴവ പാറപ്പുറത്ത് കാവ് ക്ഷേത്രം എന്നിവിടങ്ങളിൽ നിന്നും ശോഭാ യാത്രകൾ വലിയ കുറ്റിപ്പുറം വഴി തഴവ ആൽത്തറമൂട്ടിൽ എത്തി തഴവ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലേക്ക് സമാപിക്കും. ആദിനാട്, കൊച്ചു മാമൂട്ടിൽ നിന്നുള്ള യാത്ര ശക്തികുളങ്ങര ക്ഷേത്രത്തിൽ സമാപിക്കും. കാട്ടുമ്പുറം ക്ഷേത്രത്തിൽ നിന്നും പുന്നക്കുളത്തു നിന്നും ആരംഭിക്കുന്ന ശോഭായാത്രകൾ പുതിയകാവിൽ സംഗമിച്ച് പുതിയകാവ് ഭഗവതീക്ഷേത്രത്തിൽ സമാപിക്കും. കുലശേഖരപുരം മണ്ണടിശ്ശേരിൽ ക്ഷേത്രം, കുറുങ്ങപ്പള്ളി ക്ഷേത്രം, ചങ്ങൻകുളങ്ങര മഹാദേവ ക്ഷേത്രം, വവ്വക്കാവ് തയ്യിൽ ക്ഷേത്രം, കൊടിക്കരഭുവനേശ്വരീ ക്ഷേത്രം അമ്പീലേത്ത് ക്ഷേത്രം എന്നിവിടങ്ങളിൽ നിന്ന് ആരംഭിക്കുന്ന ശോഭായാത്രകൾ വവ്വാക്കാവിൽ സംഗമിച്ച് പുലിയൻകുളങ്ങര ശ്രീകൃഷ്ണസ്വാമീക്ഷേത്രത്തിൽ സമാപിക്കും.