പത്തനാപുരം: അനാഥത്വത്തിന്റെ പാതയിൽ കാലിടറി വീണ അനേകായിരങ്ങളെ പുതുജീവിതത്തിലേക്ക് നയിക്കാൻ മുൻനിരയിൽ പ്രവർത്തിക്കുന്ന പത്തനാപുരം ഗാന്ധിഭവൻ സെക്രട്ടറി ഡോ. പുനലൂർ സോമരാജന് ഗോൾഡൻ ജൂബിലി പുരസ്കാരം. ജീവകാരുണ്യ മേഖലയിൽ മികച്ച പ്രവർത്തനങ്ങൾ കാഴ്ചവച്ചതിന്റെ അടിസ്ഥാനത്തിലാണ് പാറംകോട് ഹോളി ട്രിനിറ്റി മാർത്തോമ്മ ഇടവക മിഷൻ ഏർപ്പെടുത്തിയ പുരസ്കാരം ലഭിച്ചത്. റവ. ലിജോ കുഞ്ഞച്ചൻ ചടങ്ങിൽ പുരസ്കാരം സമ്മാനിച്ചു. കാരുണ്യത്തിന്റെ കൈത്താങ്ങ് എന്ന ജീവകാരുണ്യ പദ്ധതിയുടെ ഉദ്ഘാടനവും സദസിൽ നിർവഹിച്ചു. ജോൺസൺ വേങ്ങൂർ, തേവന്നൂർ ഗോപാലകൃഷ്ണപിളള, ജോർജ് മാത്യു, ജി. തോമസ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.