simon

കൊട്ടാരക്കര: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു. വാളകം പെരുമ്പ കിഴക്കേവിള വീട്ടിൽ കെ.സി.സൈമണാണ് (72) മരിച്ചത്. വാളകത്ത് കഴിഞ്ഞ 55 വർഷമായി സൈമൺ സ്റ്റോഴ്സ് എന്ന വ്യാപാരസ്ഥാപനം നടത്തിവരികയായിരുന്നു. കഴിഞ്ഞ 17ന് വൈകിട്ട് 3.30ന് കടയ്ക്ക് എതിർവശത്തുള്ള ചായക്കടയിൽ പോയി തിരികെ വരുന്നതിനിടെ കൊട്ടാരക്കരയിൽ നിന്ന് ആയൂർ ഭാ​ഗത്തേക്കുവന്ന ബൈക്ക് ഇടിക്കുകയായിരുന്നു. ​ഗുരുതരമായി പരിക്കേറ്റ് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയാണ് മരിച്ചത്. സംസ്കാരം ഇന്ന് രാവിലെ 11ന് അണ്ടൂർ യെരുശലേം മാർത്തോമ്മ ചർച്ച് സെമിത്തേരിയിൽ. ഭാര്യ: ലില്ലിക്കുട്ടി. മക്കൾ: റോബിൻ.കെ.സൈമൺ, പരേതനായ നെബിൻ.കെ.സൈമൺ. മരുമക്കൾ: സ്മിത റോബിൻ, സനു എബ്രഹാം.