ns
കിടക്കുന്ന കുറ്റിയിൽ മുക്ക് - കിഴക്കിടത്ത് മുക്ക് റോഡ്


ബഡ്ജറ്റിൽ തുക അനുവദിച്ചത് നിരവധി തവണ

ശാസ്താംകോട്ട: മൈനാഗപ്പള്ളി - ശൂരനാട് തെക്ക് ഗ്രാമപഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന കുറ്റിയിൽ മുക്ക് - കിഴക്കിടത്ത് മുക്ക് റോഡ് തകർച്ചയിൽ. റോഡ് നിർമ്മാണത്തിന് സംസ്ഥാന ബഡ്ജറ്റിൽ നിരവധി തവണ തുക അനുവദിച്ചെങ്കിലും തുടർ നടപടികളുണ്ടായില്ല. ജില്ലാ പഞ്ചായത്ത് രണ്ട് കിലോമീറ്ററോളം ഭാഗം ടാർ ചെയ്തെങ്കിലും ബാക്കിയുള്ള ഭാഗത്തു കൂടിയുള്ള യാത്ര നാട്ടുകാരുടെ നടുവൊടിക്കുകയാണ്.

സമരം ചെയ്തെങ്കിലും നടപടിയില്ല

മൈനാഗപ്പള്ളി, ശാസ്താംകോട്ട പഞ്ചായത്തുകളിലൂടെയാണ് റോഡ് കടന്നു പോകുന്നത്. വർഷങ്ങളായി തകർന്ന് കിടക്കുന്ന റോഡ് നന്നാക്കത്തതിനെതിരെ നാട്ടുകാർ സംഘടിച്ച് ജന പ്രതിനിധികളുടെ നേതൃത്വത്തിൽ സമരം ചെയ്തെങ്കിലും നടപടികളുണ്ടായില്ല. ജില്ലാ പഞ്ചായത്തിന്റെ അധീനതയിലുള്ള റോഡ് പൊതുമരാമത്ത് വകുപ്പിന് വിട്ടു നൽകിയാൽ മാത്രമേ ബഡ്ജറ്റ് തുക ഉപയോഗിച്ചു റോഡ് നിർമ്മാണം സാദ്ധ്യമാകു.