കൊല്ലം: ആരോപണ വിധേയനായ എം.മുകേഷ് എം.എൽ.എ സ്ഥാനം രാജിവയക്ക്ണമെന്ന് ആവശ്യപ്പെട്ട് കൊല്ലം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നഗരത്തിൽ പ്രകടനം നടത്തി. ചിന്നക്കടയിൽ നടന്ന പ്രതിഷേധം കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗം ബിന്ദു കൃഷ്ണ ഉദ്ഘാടനം ചെയ്തു.

തുടർന്ന് പ്രവർത്തകർ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ഈസ്റ്റ് പൊലീസ് പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കി. പ്രവർത്തകർ എം.എൽ.എയുടെ കോലം കത്തിച്ചു.
ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഡി.ഗീതാകൃഷ്ണൻ അദ്ധ്യക്ഷനായി. കെ.പി.സി.സി സെക്രട്ടറി സൂരജ് രവി, ഡി.സി.സി ഭാരവാഹികളായ കൃഷ്ണവേണി ശർമ്മ, എം.എം.സഞ്ജീവ് കുമാർ, അഡ്വ. ഫേബ സുദർശൻ, പാലത്തറ രാജീവ്, അഡ്വ. ഉളിയകോവിൽ സന്തോഷ്, ബി.സന്തോഷ്, ജി.ചന്ദ്രൻ, രാജേഷ് കുമാർ, സുബി, ദീപ ആൽബർട്ട്, ബിനോയ് ഷാനൂർ, രഞ്ജിത്ത് കലുങ്കുമുഖം, എം.എസ്.സിദ്ദിഖ്, ജി.കെ.പിള്ള, സാബ് ജാൻ, അലക്‌സാണ്ടർ, മീര രാജീവ്, മണികണ്ഠൻ, കൃഷ്ണകുമാർ, കോതേത്ത് ഭാസുരൻ, ഫൈസൽ കുഞ്ഞുമോൻ, അജിത്ത് പ്രസാദ് രാജ്, നൗഷർ പള്ളിത്തോട്ടം, ബാബുമോൻ, വാടി റൂഡോൾഫ്, ആഷിക് പള്ളിത്തോട്ടം, കടപ്പാൽ മോഹൻ, സുദർശൻ താമരക്കുളം, ജഗന്നാഥൻ, സിന്ധു കുമ്പളത്ത്, ഗ്രേസി എഡ്ഗർ, ജോബോയ്, മോഹൻ ജോൺ, ഷെരീഫ് മുളങ്കാടകം, മുഹമ്മദ് കുഞ്ഞ്, ഡിക്കി ബോയ്, ബ്രിജിത്ത്, ഷംനാദ് മുതിരപ്പറമ്പിൽ, സലീം മുതിരപ്പറമ്പിൽ, നിസാം തുടങ്ങിയവർ സംസാരിച്ചു.