ഓയൂർ: പൂയപ്പള്ളിയിൽ പ്ലസ് ടു വിദ്യാർത്ഥിനിയെ പീഡിപ്പിച്ച യുവാവ് അറസ്‌റ്റിൽ. കായില കെ.ആർ ഭവനിൽ വിഷ്‌ണു പ്രസാദാണ് (23) അറസ്റ്റിലായത്. കൗൺസലിംഗിനെ തുടർന്ന് ചൈൽഡ് ലൈനിൽ വിദ്യാർത്ഥിനി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൂയപ്പള്ളി പൊലീസ് കേസെടുത്തത്. പൂയപ്പള്ളി ഇൻസ്‌പെക്‌ടർ എസ്.ടി.ബിജു നേതൃത്വത്തിലായിരുന്നു അറസ്റ്റ്. പ്രതിയെ റിമാൻഡ് ചെയ്‌തു.