knb
സമഗ്ര കൊട്ടാരക്കര പദ്ധതിയുടെ പഞ്ചായത്ത് തല ആശയ രൂപീകരണത്തിന് കരീപ്ര പഞ്ചായത്തിൽ നടത്തിയ ശിൽപ്പശാല മന്ത്രി കെ.എൻ. ബാലഗോപാൽ ഉദ്ഘാടനം ചെയ്യുന്നു


കൊല്ലം: പ്രാദേശികമായ ആശയരൂപീകരണത്തിന്റെ ഭാഗമായി കരീപ്ര പഞ്ചായത്തിൽ നടത്തിയ ശിൽപ്പശാല മന്ത്രി കെ.എൻ.ബാലഗോപാൽ ഉദ്ഘാടനം ചെയ്തു. സമഗ്ര കൊട്ടാരക്കരയുടെ ആദ്യഘട്ടത്തിൽ കൃഷി, ജലസംരക്ഷണം, മാലിന്യ സംസ്‌കരണം, ജീവനോപാധി, പരിസ്ഥിതിയും ടൂറിസവും എന്നീ അഞ്ചു മേഖലകൾ കേന്ദ്രീകരിച്ച് വികസനം സാധ്യമാക്കുന്നതിനാണ് ആദ്യം പ്രാമുഖ്യം നൽകുന്നത്.

ഇതിനായി വിവിധ സർക്കാർ വകുപ്പുകളുടെയും തദ്ദേശഭരണ സ്ഥാപനങ്ങളുടെയും പദ്ധതികൾ ഏകോപിപ്പിക്കും. തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ പ്രതിനിധികൾ വിവിധ ഗ്രൂപ്പുകളായി ചർച്ച നടത്തി പ്രാദേശികമായി പ്രാധാന്യമർഹിക്കുന്ന വിഷയങ്ങൾ പരിശോധിച്ചു നടപടി സ്വീകരിക്കും. സമഗ്ര കൊട്ടാരക്കര പദ്ധതി തദ്ദേശഭരണ സ്ഥാപനങ്ങളുടെ കൂടി സഹകരണത്തോടെയുള്ള മികവുറ്റ പ്രാദേശിക വികസനത്തിന് മാതൃകയാകുമെന്ന് മന്ത്രി കെ.എൻ. ബാലഗോപാൽ കൂട്ടിചേർത്തു.