കൊട്ടാരക്കര: സംസ്ഥാന നൈപുണ്യ വികസന മിഷനും കേരള അക്കാഡമി ഫോർ സ്കിൽ എക്സലൻസും ജില്ലാ ഭരണവകുപ്പും ചേർന്ന് ജില്ലയിലെ നൈപുണ്യ പരിശീലനങ്ങൾ നൽകുന്ന പൊതു-സ്വകാര്യ സ്ഥാപനങ്ങൾക്കായി സമ്മിറ്റ് സംഘടിപ്പിച്ചു. മന്ത്രി കെ.എൻ.ബാലഗോപാൽ ഉദ്ഘാടനം ചെയ്തു. കൊട്ടാരക്കര ഹൈലാൻഡ് ഹോട്ടലിൽ നടന്ന ചടങ്ങിൽ കളക്ടർ എൻ.ദേവീദാസ് അദ്ധ്യക്ഷനായി. കെയ്സ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ വി.വിനോദ്, കെ.രാഘവൻ, അനൂപ് എന്നിവർ സംസാരിച്ചു. നൈപുണ്യ രംഗത്ത് പ്രവർത്തിക്കുന്ന വിദഗ്ധ പരിശീലകർ, പൊതു-സ്വകാര്യ മേഖലയിലെ വലുതും ചെറുതുമായ പരിശീലന സ്ഥാപന പ്രതിനിധികൾ, വ്യാവസായി രംഗത്തെ വിദഗ്ധർ, വിവിധ സർക്കാർ വകുപ്പുതല ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.