sndp-
എസ്.എൻ.ഡി .പി യോഗം 2693-ാം നമ്പർ താഴത്തുവടക്ക് ശാഖയിൽ ഉൾപ്പെട്ട ഗുരുചൈതന്യ താഴത്തുവടക്ക് കുടുംബ യോഗത്തിന്റെ പൊതുയോഗത്തിൽ നിന്ന്

കൊല്ലം : എസ്.എൻ.ഡി .പി യോഗം 2693-ാം നമ്പർ താഴത്തുവടക്ക് ശാഖയിൽ ഉൾപ്പെട്ട ഗുരുചൈതന്യ താഴത്തുവടക്ക് കുടുംബ യോഗത്തിന്റെ പൊതുയോഗവും ഭാരവാഹികളുടെ തിരഞ്ഞെടുപ്പും നടന്നു. ശാഖാ പ്രസിഡന്റ് എസ്.എൻ.ശശിധരൻ അദ്ധ്യക്ഷനായി. ഭാനുദേവന്റെയും ചന്ദ്രമതിയുടെയും വസതിയായ ഭാനു ഭവനിൽ വെച്ചു നടന്ന യോഗം പത്തനാപുരം യൂണിയൻ കൗൺസിലറും വനിതാസംഘം സെക്രട്ടറിയുമായ ശശിപ്രഭ ഉദ്ഘാടനം ചെയ്തു. യൂണിയൻ കൗൺസിലറും മാലൂർ മേഖല കൺവീനറുമായ ബി.കരുണാകരൻ മുഖ്യപ്രഭാഷണം നടത്തി. തുടർന്ന് കുടുംബ യോഗം കൺവീനർ ടി.ചന്ദ്രമതി പ്രവർത്തന റിപ്പോർട്ടും വരവ് ചെലവ് കണക്കും അവതരിപ്പിച്ചു.

പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. നിലവിലുള്ള ഭാരവാഹികളായ കെ.ചന്ദ്രമതിയെ ചെയർമാൻ ആയും ടി.ചന്ദ്രമതിയെ കൺവീനർ ആയും വീണ്ടും തിരഞ്ഞെടുത്തു. കമ്മിറ്റി അംഗങ്ങളായി കെ.ദിവാകരൻ ഇന്ദിരഭായി, ഗീതി അനീഷ് എന്നിവരെയും തിരഞ്ഞെടുത്തു.

ശാഖാ സെക്രട്ടറി എം.കെ. ലാലൻ, യൂണിയൻ പ്രതിനിധി സി.സി.രാധാകൃഷ്ണൻ , മുൻ ശാഖാ സെക്രട്ടറി കെ. ദിവാകരൻ, വനിതാ സംഘം വൈസ് പ്രസിഡന്റ് സുജ ജഗദീഷ് എന്നിവർ സംസാരിച്ചു. കുടുംബയോഗം ചെയർമാൻ കെ.ചന്ദ്രമതി സ്വാഗതവും കൺവീനർ ടി.ചന്ദ്രമതി നന്ദിയും പറഞ്ഞ യോഗം ഏകദേശം 6 മണിയോടെയാണ് അവസാനിച്ചത്.