കൊല്ലം: ഓൾ കേരള പ്രൈവറ്റ് ബാങ്കേഴ്‌സ് അസോസിയേഷൻ കൊല്ലം വെസ്റ്റ് താലൂക്ക് യൂണിയൻ പൊതുസമ്മേളനവും
തിരഞ്ഞെടുപ്പും ജില്ലാ പ്രസിഡന്റ് ശുഭവർമ്മ രാജ ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് എസ്. ചന്ദ്രബാബു അദ്ധ്യക്ഷനായി. സംസ്ഥാന വൈസ് പ്രസിഡന്റ് ആർ.അശോകൻ വരണാധികാരിയായി. സംസ്ഥാന സെക്രട്ടറി ബാബു ആനന്ദൻ മികച്ച വിജയം നേടിയ കുട്ടികളെ അനുമോദിച്ചു. മുൻ സംസ്ഥാന സെക്രട്ടറി സിനു പി.ജോൺസൺ, മദനൻ പിള്ള, താലൂക്ക് സെക്രട്ടറി എസ്. സന്തോഷ്, ട്രഷറർ എസ്. അനിൽ എന്നിവർ സംസാരിച്ചു.