photo
അമൃതപുരിയിൽ സംഘടിപ്പിച്ച ശ്രീകൃഷ്ണ ജയന്തിയിൽ ആഘോഷ പരിപാടിയിൽ പമ്പെടുത്ത ഭക്തർക്ക് മാതാ അമൃതാനന്ദമയിദേവി ശ്രീകൃഷ്ണ ജയന്തി സന്ദേശം നൽകുന്നു.

കരുനാഗപ്പള്ളി: അമൃതപുരിയിൽ ശ്രീകൃഷ്ണ ജയന്തി ആഘോഷിച്ചു. മാതാ അമൃതാനന്ദമയി ദേവിയുടെ സാന്നിദ്ധ്യത്തിലാണ് ആഘോഷപരിപാടകൾ ആരംഭിച്ചത്. ഇന്നലെ പുലർച്ചെ അമൃതപുരിയിലെ കളരിയിൽ നടത്തിയ ഗണപതി ഹോമത്തോടെ പൂജകൾക്ക് തുടക്കമായി. തുടർന്ന് ഗുരുപൂജയും ഗോപൂജയും നടത്തി. നൂറുകണക്കിന് ഭക്തരാണ് പൂജകളിൽ പങ്കെടുത്തത്. വൈകിട്ട് 4 മണിയോടെ പറയകടവ് ജംഗ്ഷന് സമീപത്തു നിന്നും ശോഭാ യാത്ര ആരംഭിച്ചു. അണിയിച്ചൊരുക്കിയ ഗജവീരന്റെ അകമ്പടിയോടെയാണ് ഘോഷയാത്ര ആരംഭിച്ചത്. കോൽക്കളികളും വാദ്യമേളങ്ങളും ശോഭാ യാത്രക്ക് വർണ്ണപ്പൊലിമ പകർന്നു. മഞ്ഞയും വെള്ളയും നിറത്തിലുള്ള ധർമ്മ പതാകൾ ഏന്തിക്കൊണ്ടാണ് ഭക്തർ ശോഭാ യാത്രയിൽ പങ്കെടുത്തത്. വിദേശീയരും സ്വദേശീകളുമായ കുഞ്ഞുങ്ങൾ ശ്രീകൃഷ്ണന്റെയും രാധയുടെയും വേഷങ്ങൾ അണിഞ്ഞും കരീടം ധരിച്ചുമാണ് അമൃതപുരി അങ്കണത്തിൽ പ്രവേശിച്ചത്.