photo
വൈ.എം.സി.എ പ്രസ്ഥാനത്തിന്റെ 180-ാമത് വാർഷികാഘോഷങ്ങളുടെ ഭാഗമായി മണ്ണൂരിൽ പുനലൂർ സബ് റീജിയന്റെ നേതൃത്വത്തിൽ നടന്ന ശില്പശാലഎൻ.കെ. പ്രേമചന്ദ്രൻ എം.പി ഉദ്ഘാടനം ചെയ്യുന്നു

അഞ്ചൽ: വൈ.എം.സി.എ. പ്രസ്ഥാനത്തിന്റെ 180-ാമത് വാർഷികാഘോഷത്തിന്റെ ഭാഗമായി പുനലൂർ സബ് റീജിയന്റെ നേതൃത്വത്തിൽ പരിശീലന ശില്പശാലയും നേതൃസംഗമവും സംഘടിപ്പിച്ചു. മണ്ണൂർ ശാലേം മാർത്തോമ്മാ പള്ളിയിൽ എൻ.കെ.പ്രേമചന്ദ്രൻ എം.പി ഉദ്ഘാടനം ചെയ്തു. .സബ് റീജിയൻ ചെയർമാൻ ഡോ.എബ്രഹാം മാത്യു അദ്ധ്യക്ഷനായി. മുൻ ദേശീയ നിർവാഹക സമിതി അംഗം കെ.ഒ.രാജുക്കുട്ടി സന്ദേശം നൽകി. എൻ.സി.ഡി.സി ഗ്ലോബൽ ഗുഡ്‌വിൽ അംബാസഡർ ബാബാ അലക്സാണ്ടർ ക്ലാസെടുത്തു. മണ്ണൂർ ശാലേം മാർത്തോമ്മാ ചർച്ച് വികാരി ടെനി തോമസ്,മണ്ണൂർ വൈ.എം.സി.എ പ്രസിഡന്റ് ബിനു.കെ.ജോൺ, ജനറൽ കൺവീനർ ഷിബു കെ.ജോർജ്, കൺവീനർ ജോൺ പി.കരിക്കം ,സെക്രട്ടറി കെ.ബേബി, മാത്യു വർഗീസ്, മുൻ സബ് റീജണൽ ചെയർമാൻമാരായ ജോർജ് വർഗീസ്, സാജൻ വേളൂർ ,പി.എ.സജിമോൻ,സന്തോഷ്.കെ.തോമസ്,എൽ.തങ്കച്ചൻ, ബോബി.ഇ.ചെറിയാൻ, എൽ.ബാബു,ബാബു ഉമ്മൻ, ജി.യോഹന്നാൻ കുട്ടി, സി.പി.ശാമുവേൽ ,കെ.ബാബുക്കുട്ടി, കെ.കെ. അലക്സാണ്ടർ, സഖറിയ വർഗീസ് എന്നിവർ സംസാരിച്ചു. വൈ.എം.സി.എ പ്രസ്ഥാനത്തിന്റെ 180-ാം വാർഷികം, പുനലൂർ സബ് റീജിയൻ 15-ാം വാർഷികം എന്നിവ പ്രമാണിച്ച് 20 മുൻ സബ് റീജിയൻ ചെയർമാൻമാരെ യോഗത്തിൽ ആദരിച്ചു.