കൊല്ലം: കാസ്റ്റിംഗ് ഡയറക്ടറുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ എം. മുകേഷ് എം.എൽ.എയുടെ വസതിയിലേക്ക് മഹിളാകോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന മാർച്ചിൽ നേരിയ സംഘർഷം. ബാരിക്കേഡ് തകർത്ത് പ്രവർത്തകർ മുന്നോട്ടു നീങ്ങിയത് പൊലീസുമായുള്ള ബലപ്രയോഗത്തിലേക്ക് നീളുകയായിരുന്നു.
പോളയത്തോട് നിന്നാണ് മാർച്ച് തുടങ്ങിയത്. ബാരിക്കേഡ് തകർത്ത പ്രവർത്തകരെ പൊലീസ് വളഞ്ഞതോടെ എം.എൽ.എയുടെ കോലം കത്തിച്ച് പ്രതിഷേധിച്ചു. സിനിമാ മേഖലയിലെ അതിക്രമങ്ങളെ തുറന്നുകാട്ടിയ ഹേമ കമ്മിറ്റി റിപ്പോർട്ട് പൂഴ്ത്തിവച്ചത് മുകേഷ് എം.എൽ.എയെ സംരക്ഷിക്കാനാണെന്ന് മാർച്ച് ഉദ്ഘാടനം ചെയ്തുകൊണ്ട് എ.ഐ.സി.സി അംഗം അഡ്വ. ബിന്ദു കൃഷ്ണ പറഞ്ഞു. ജില്ലാ പ്രസിഡന്റ് അഡ്വ. ഫേബ സുദർശനൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് യു. വഹീദ, പ്രഭ അനിൽ, മാരിയത്ത്, സിസിലി ജോബ്, സരസ്വതി പ്രകാശ്,നെല്ലിക്കുന്നം സുലോചന, സുബി നുജ്ഉം, സി. സുവർണ,കുമാരി, രാജേന്ദ്രൻ, ശോഭ പ്രശാന്ത്, രേഖ ഉല്ലാസ്, ചിന്നുമോൾ, സിന്ധു കുമ്പളം, ഗ്രേസി എഡ്ഗർ, ഒ. ജയശ്രീ, അസൂറ, രാഗിണി, ഇന്ദിര, സിന്ധു ഗോപൻ, ചിന്നുമോൾ, സരിത, മഞ്ജു, അജിത, ബിഷ കുരിശിങ്കൽ, ഡി. ഗീതാ കൃഷ്ണൻ, രാജീവ് പാലത്തറ, കൃഷ്ണ കുമാർ, പി.വി. അശോക് കുമാർ, പേരയം വിനോദ് എന്നിവർ നേതൃത്വം നൽകി.