കരുനാഗപ്പള്ളി: ഐ.ആർ.ഇ.എൽ (ഇന്ത്യാ ) ലിമിറ്റഡ് , സാമൂഹ്യ ഉത്തരവാദിത്ത പദ്ധതിയിൽ ഉൾപ്പെടുത്തി കോവിൽത്തോട്ടം വാർഡിൽ പുതിയ അങ്കണവാടി കെട്ടിടം നിർമ്മിച്ചു നൽകി. എൻ.കെ.പ്രേമചന്ദ്രൻ എം.പി മന്ദിരോദ്ഘാടനം നിർവഹിച്ചു. ഡോ.സുജിത് വിജയൻ പിള്ള എം.എൽ.എ അദ്ധ്യക്ഷനായി. ഐ.ആർ.ഇ.എൽ യൂണിറ്റ് മേധാവി എൻ.എസ്.അജിത്ത് മുഖ്യ പ്രഭാഷണം നടത്തി. ചവറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് തുപ്പാശ്ശേരി, ചവറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ജെ.സുരേഷ് കുമാർ, ജില്ലാ പഞ്ചായത്ത് അംഗം അഡ്വ.സി.പി.സുധീഷ് കുമാർ, ചവറ ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ആൻസി ജോർജ്, വിജി, കോവിൽത്തോട്ടം ഇടവക വികാരി റവ.ഫാ.മിൽട്ടൺ ജോർജ്, ഐ.ആർ.ഇ.എൽ ചീഫ് മാനേജർ ഭക്തദർശൻ, ചവറ പഞ്ചായത്ത് സെക്രട്ടറി ടി.ശിവകുമാർ എന്നിവർ സംസാരിച്ചു. വിവിധ ട്രേഡ് യൂണിയൻ നേതാക്കളായ അഡ്വ.ജസ്റ്റിൻ ജോൺ, നവാസ്, സുഭാഷ് കുമാർ, സേവ്യർ, ചന്ദ്രമോഹനൻ , ചവറ പഞ്ചായത്ത് മുൻ അംഗങ്ങളായ റോബിൻസൺ, ബിന്ദു സണ്ണി, ശിശുക്ഷേമ വികസന ഓഫീസർ ഹെമി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.