അഞ്ചൽ: ഓടിക്കൊണ്ടിരുന്ന കാർ കത്തി നശിച്ചു. കാറിന്റെ ഉടമ അഞ്ചൽ താന്നി വിളവീട്ടിൽ സിജു(26) വിനെ നാട്ടുകാർ അഞ്ചലിലെ സ്വകാര്യ ആശുപതിയിൽ പ്രവേശിപ്പിച്ചു. കാറിൽ മറ്റാരും ഉണ്ടായിരുന്നില്ല. തടിക്കാട് കണ്ണങ്കാവിന് സമീപം ഇന്നലെ വൈകിട്ട്മൂന്ന് മണിയോടെയാണ് സംഭവം. കാറിൽ നിന്ന് പുക ഉയരുന്നത് കണ്ടതോടെ കാർ സമീപത്തെ ആളൊഴിഞ്ഞ പുരയിടത്തിലേക്ക് കയറ്റിയ ശേഷം സിജു പുറത്തേക്ക് ചാടി രക്ഷപ്പെടുകയായിരുന്നു. തീ ആളിക്കത്തുന്നത് കണ്ട് ഓടിക്കൂടിയ പരിസരവാസികൾ അവശനായ സിജുവിനെ കാറിനടുത്തു നിന്ന് ദൂരേക്ക് മാറ്റി പരിചരിക്കുകയും തുടർന്ന് അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. . പുനലൂരിൽ നിന്നും ഫയർഫോഴ്സെത്തിയാണ് തീയണച്ചത്. കാർ പൂർണമായും കത്തിനശിച്ചു. ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്ന് സംശയിക്കുന്നു. അഞ്ചൽ പൊലീസ് മേൽനടപടിയെടുത്തു.